പാലക്കാട്: ശരീരം തളര്‍ന്ന് കട്ടിലില്‍ കിടന്ന് നിര്‍മ്മിച്ച കുടകള്‍ വില്‍ക്കാന്‍ കഴിയാതെ പാലക്കാട് കേരളശ്ശേരി സ്വദേശി വേണുഗോപാല്‍. കാലവര്‍ഷം അടുത്തെത്തിയെങ്കിലും ഇത്രയും നാള്‍ ലോക് ഡൗണും കോവിഡ് നിയന്ത്രണങ്ങളും കര്‍ശനമായിരുന്നതിനാല്‍ തുന്നിവച്ച 300ലേറെ കുടകള്‍ വീട്ടില്‍ തന്നെയിരിക്കുകയാണ്.

കൂലിപ്പണിക്കാരനായിരുന്ന വേണുഗോപാൽ 2014 ൽ തെങ്ങിൽ കിയറിയപ്പോൾ തലപ്പ് പൊട്ടി വീണതാണ്. നെഞ്ചിന്റെ താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടു. മക്കളുടെ പഠനത്തിന്റെ കാര്യങ്ങൾ സുഹേർത്തകളുടെ സഹായത്തോടെയാണ് മുന്നോട് പോകുന്നത്. കഴിഞ്ഞ വര്ഷം മെയ് മാസത്തിൽ മുന്നൂറിലേറെ കുടകൾ വിറ്റെങ്കിലും ഇത്തവണ ഒന്നു പോലും ചിലവായിട്ടില്ല.