അനില്‍ അംബാനി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവര്‍ക്ക് നികുതി വെട്ടിക്കാന്‍ വിദേശത്ത് നിക്ഷേപം ഉള്ളതായി പാന്‍ഡോറ രേഖകള്‍ വെളിപ്പെടുത്തുന്നു. പല രാജ്യങ്ങളിലും ട്രസ്റ്റുകള്‍ സ്ഥാപിച്ച് ആസൂത്രിതമായ നികുതി വെട്ടിപ്പ് നടത്തി എന്നാണ് പുറത്തു വരുന്ന വിവരം.

ന്യൂസിലന്‍ഡിലും യു.എസിലും സിംഗപ്പൂരിലുമടക്കം ഇത്തരത്തില്‍ നിക്ഷേപങ്ങളുണ്ട്. ഏകദേശം 380 ഇന്ത്യാക്കാരുള്ളതില്‍ 67 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രേഖകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്