പന്തളത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പന്തളത്ത് ബുധനാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. പന്തളം കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രിയോടെയാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകനാണ് അദ്ദേഹമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext