കോഴിക്കോട്: കോവിഡ് ഭീഷണിയില്‍ നാട് ബുദ്ധിമുട്ടുമ്പോള്‍ സ്വന്തം വാര്‍ഡിലെ എല്ലാ വീടുകളിലും മാസ്‌ക്കുകള്‍ നല്‍കി ഒരു പഞ്ചായത്ത് മെമ്പര്‍. വേളം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് മെമ്പറാണ്  ബഷീര്‍. കോവിഡ് ബാധ രൂക്ഷമായതോടെ വാര്‍ഡിലെ വീടുകള്‍ അടച്ചു. ഇതോടെയാണ് തന്റെ വാര്‍ഡിലെ 410 വീടുകളിലേയ്ക്കും ബാഷീര്‍ മാസ്‌ക്ക് എത്തിക്കാന്‍ തുടങ്ങിയത്. വീടുകളിലേയ്ക്ക് ആവശ്യമുള്ള മാസ്‌ക്ക്  എത്തിക്കുക എന്നതാണ് ലക്ഷ്യം.

രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ബഷീര്‍ ഇത് ചെയ്യുന്നത്. സ്വന്തം ചെലവിലാണ് ബഷീര്‍ മാസ്‌ക്കുകള്‍ വാങ്ങിയത്. മാസ്‌ക്ക് നല്‍കുന്നതിന് പുറമെ അത് ഉപയോഗിക്കേണ്ട പ്രധാന്യത്തെക്കുറിച്ചും രീതിയേക്കുറിച്ചും മെമ്പര്‍ പറഞ്ഞ് കൊടുക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 1000 എണ്ണമായിരുന്നു വാര്‍ഡില്‍ വിതരണം ചെയ്തത്. തുടര്‍ന്നും ആവശ്യക്കാര്‍ക്ക് മാസ്‌ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്.