പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മുയീൻ അലി തങ്ങൾ. ഹൈദരലി തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഉത്തരവാദി ഇബ്രാഹിം കുഞ്ഞും കുഞ്ഞാലിക്കുട്ടിയുമാണെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ മുയീൻ അലി തങ്ങൾ പറഞ്ഞു. ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്, ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണെന്നും മുയീൻ അലി തങ്ങൾ.