പമ്പയില്‍ ബെയ്ലി പാലം നിര്‍മിക്കാന്‍ വൈകിയേക്കും

പ്രളയം തകര്‍ത്ത പമ്പയില്‍ സൈന്യം ബെയ്ലിപ്പാലം നിര്‍മിക്കാന്‍ വൈകിയേക്കുമെന്ന് ദേവസ്വം ബോര്‍ഡ്. സൈന്യത്തില്‍ നിന്ന് അറിയിപ്പു ലഭിച്ചില്ലെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. പാലങ്ങള്‍ തകര്‍ന്ന പമ്പയില്‍ ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക ചിറ നിര്‍മാണം തുടങ്ങി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കന്നി മാസം ഒന്നാം തീയതിക്ക് കടന്നു പോകാനാകും വിധം പമ്പയില്‍ ബെയ്ലിപ്പാലം നിര്‍മിക്കുമെന്നാണ് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ഇതോടെ പമ്പയില്‍ കല്ലിട്ട് താല്‍ക്കാലികമായി ചിറ നിര്‍മിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented