പത്തിലധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പമ്പ പോലീസ് മെസ് താല്‍കാലികമായി അടച്ചു. മെസിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം പോലീസുകാര്‍ക്കും മെസ് ജീവനക്കാരുമടക്കം നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

പോലീസുകാര്‍ക്കുള്ള ഭക്ഷണം നിലക്കല്‍ മെസില്‍ നിന്നും എത്തിച്ചു നല്‍കും. പമ്പയിലെ മെസ് അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കുള്ള പുതിയ പോലീസ് സംഘം ഇന്ന് ചുമതലയേല്‍ക്കും. 

കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്‌ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കി.