തൃശൂർ: പാലിയേക്കര ടോൾ പ്ലാസയുടെ പിരിവ് കാലാവധി എട്ട് വർഷം ബാക്കിനിൽക്കെ പിരിച്ചെടുത്തത് നിർമ്മാണച്ചെലവിനേക്കാൾ 80 കോടി രൂപ അധികം. 721.27 കോടി രൂപയാണ് നിർമാണച്ചെലവ്. 2020 മെയ് മാസം വരെ പിരിച്ചെടുത്തത് 800.31 കോടി രൂപ. ശരാശരി ഒരു വർഷം നൂറ് കോടി രൂപയിലധിമാണ് പിരിച്ചെടുത്തിരിക്കുന്നത്. എട്ടു വർഷത്തിനിടയിൽ 12 കോടി വാഹനങ്ങൾ ടോൾ കൊടുത്തു കടന്നു പോയി എന്നാണ് കണക്കാക്കുന്നത്.