മലപ്പുറം: മഴ അടുക്കുമ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് പരപ്പനങ്ങാടി പാലത്തിങ്ങല്‍ പ്രദേശം. കടലുണ്ടിപ്പുഴയുടെ അഴിമുഖത്ത് മണലടിഞ്ഞതാണ് തീരപ്രദേശത്തിന്റെ നെഞ്ചിടിപ്പേറ്റുന്നത്.

 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്രിമമായി നിര്‍മിച്ച പുഴയാണ് ഇത്. എന്നാല്‍ പ്രളയജലത്തോട് ഒപ്പം ഒഴുകിയെത്തിയ കൂറ്റന്‍മരങ്ങളും മണല്‍ക്കൂനകളും പുഴയെ തകര്‍ത്തു.