കാലപ്പഴക്കം മൂലം പാലക്കാട് മുന്‍സിപ്പില്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചിട്ട് മൂന്ന് വര്‍ഷമായി. പുനര്‍ നിര്‍മ്മാണത്തിന് വേണ്ട യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നില്ല. പാലക്കാടുള്ള ആദ്യ ബസ് സ്റ്റാന്‍ഡ് കൂടിയാണിത്. ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മ്മാണത്തിന് നഗരസഭയ്ക്ക് യാതൊരു താല്‍പ്പര്യവുമില്ലാത്ത അവസ്ഥയാണ്.

പാലക്കാടിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന ഇടം കൂടിയായ മുന്‍സിപ്പില്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ച ശേഷം ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ നഗരസഭയുടെ അനാസ്ഥയാണ് മുന്‍സിപ്പില്‍ ബസ് സ്റ്റാന്‍ഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. പ്രദേശമാകെ കാട് പിടിച്ച് കിടക്കുകയാണ്. സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് മഴയത്ത് കയറി നില്‍ക്കാനുള്ള സൗകര്യം പോലും സ്റ്റാന്‍ഡിലില്ല. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാം ശ്രാദ്ധം ബസ് സ്റ്റാന്‍ഡില്‍ നടത്തി.

Content Highlights: palakkad muncipal bus stand renovation works shows no progress