മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കാൻ ബിഷപ്പിൻറെ കത്ത്. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്താണ് കാനം രാജേന്ദ്രന് കത്ത് നൽകിയത്. കഞ്ചിക്കോട് വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ.
മത്സരിക്കാൻ താത്പര്യം ഉണ്ടെന്നും കാനം രാജേന്ദ്രന് താൻ തന്നെയാണ് കത്ത് കൈമാറിയത് എന്നും ഐസക് വർഗീസ് പറഞ്ഞു.
താൻ ഇടതുപക്ഷ അനുഭാവിയാണെന്നും തനിക്ക് സിപിഐ സീറ്റ് നൽകുകയാണെങ്കിൽ സഭയുടെ പിന്തുണയോടെ തനിക്ക് ജയിക്കുവാൻ പറ്റുമെന്നും ഐസക് പ്രതികരിച്ചു.