വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റം നടക്കുന്നത് കണ്ട് പിടിച്ചുമാറ്റാനാണ് ചെന്നതെന്നും എന്നാല്‍ അടുത്തേക്ക് എത്തുമ്പോഴേക്കും അക്രമം നടന്നുകഴിഞ്ഞിരുന്നുവെന്നും പാലാ സെന്റ് തോമസ് കോളേജിലെ സെക്യൂരിറ്റി. യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുമെന്ന് കരുതിയില്ലെന്നും സംഭവം കണ്ട് ഭയന്നുപോയെന്നും ഇയാള്‍ പറയുന്നു. 

"സംഭവസ്ഥലത്തേക്ക് നടന്ന് എത്തുമ്പോഴേക്കും യുവാവ് പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തി പേപ്പര്‍ കട്ടര്‍ കൊണ്ട് കഴുത്തിന് വരഞ്ഞു. ഓടിച്ചെന്ന് നോക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും ചോര ചാടുന്നത് കണ്ട് ഭയന്നുപോയി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല" - സെക്യൂരിറ്റി പറയുന്നു.