പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് തലവേദനയായി പാലാ. സീറ്റ് വിഭജനത്തില്‍ പതിനേഴ് സീറ്റെന്ന ആവശ്യത്തില്‍ ജോസ് വിഭാഗം ഉറച്ചു നില്‍ക്കുന്നതും സി.പി.ഐ യുടെ അതൃപ്തിയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

പാലാ നഗരസഭയിലെ 26 ല്‍ 17 ഡിവിഷനുകളിലും അവകാശവാദമുന്നയിച്ച ജോസ് പക്ഷം പ്രചരണവും തുടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന സീറ്റുകളില്‍ ആറെണ്ണം സിപിഎം, രണ്ട് സിപിഐ, എന്‍.സി.പി ഒന്ന് എന്നിങ്ങനെ പങ്കിടാമെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന ധാരണ. എന്നാല്‍ നാല് സീറ്റെങ്കിലും ലഭിക്കാതെ സമവായത്തിനില്ലെന്നാണ് സിപിഐ നിലപാട്. സമവായ ശ്രമത്തിനായി ഇന്ന് വൈകീട്ട് വീണ്ടും എല്‍ഡിഎഫ് യോഗം ചേരും