അവയവ റാക്കറ്റിലെ ഏജന്റുമാര്‍ കമ്മീഷനായി കൈക്കലാക്കുന്നത് ലക്ഷങ്ങള്‍. വൃക്ക സ്വീകരിക്കുന്നവരില്‍ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുന്ന ഏജന്റുമാര്‍ ദാതാക്കള്‍ക്ക് നല്‍കുന്നത് പരമാവധി എട്ട് ലക്ഷം രൂപവരെയാണ്. 

തിരുവനന്തപുരം വിഴിഞ്ഞത്ത് ദാതാവായ വീട്ടമ്മയ്ക്ക് ഏജന്റുമാര്‍ നല്‍കിയത് എട്ട് ലക്ഷമാണ്. പക്ഷേ സ്വീകര്‍ത്താവില്‍ നിന്ന് 12 ലക്ഷം രൂപയാണ് വാങ്ങിയത്. പണം നല്‍കി രേഖകളില്‍ ഒപ്പിട്ട ശേഷമാണ് ഇടനിലക്കാര്‍ ദാതാവിനെ സ്വീകര്‍ത്താവിനെ കാണാന്‍ അനുവദിച്ചത്. അപ്പോഴാണ് ഏജന്റുമാര്‍ വാങ്ങിയ തുകയെ കുറിച്ച് ദാതാവ്‌ അറിയുന്നത്.