പേരുപോലെ തന്നെ പ്രസാദാത്മകമാണ് മന്ത്രി പി. പ്രസാദ് എന്ന വ്യക്തിത്വവും. നിസ്വാര്‍ത്ഥതയാണ് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പൊതുജീവിതത്തിന്റെ മുഖമുദ്ര. കാഴ്ചയിലുമുണ്ട് ആ ലാളിത്യം. പാര്‍ട്ടിക്ക് പുറത്ത് പരിസ്ഥിതിയാണ് പ്രസാദിന്റെ ഭൂമിക. 

ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അറ്റമായ നൂറനാട് പാലമേല്‍ മറ്റപ്പള്ളിയാണ് സ്വദേശം. സ്‌കൂള്‍, കോളേജ് പഠനകാലം മുതല്‍ എ.ഐ.എസ്എഫിന്റെ സജീവ പ്രവര്‍ത്തകന്‍. പ്ലാച്ചിമട മുതല്‍ നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ വരെയുള്ള സമരമുഖങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു പ്രസാദ്.