വ്യക്തിപൂജയ്ക്കെതിരെ ആഞ്ഞടിച്ച് പി.ജയരാജന്റെ ഫേസ്ബുക്പോസ്റ്റ്. മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ തർക്കങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് ജയരാജന്‍റെ പരോക്ഷ വിമർശനം. പാർട്ടിയാണ് ക്യാപ്റ്റനെന്നും കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ പറയുന്നു. പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജൻ പറയുന്നു. വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും  അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചു.