പറഞ്ഞ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിച്ചു എന്ന് പി.ജയരാജൻ. ഇടതുസർക്കാരിന്റെ തുടർഭരണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് പ്രതിബദ്ധതകാണിച്ച് ജനാധിപത്യ വ്യവസ്ഥയിൽ ഉത്തരവാദിത്തം കാണിച്ച നേതാവെന്ന നിലയ്ക്ക് പിണറായിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം പറയുന്ന മുന്നണി നേതൃത്വമാണിത്. ജനങ്ങളും നേതൃത്വവും തമ്മിൽ യോജിപ്പും ഉണ്ടായി. പ്രളയം, നിപ്പ, കോവിഡ് കാലങ്ങളിലെല്ലാം ജനങ്ങളെ മുന്നിൽ നിന്ന് നയിച്ച സർക്കാരാണിതെന്നും പി.ജയരാജൻ പറഞ്ഞു.