കോവിഡ് വ്യാപനം കൂടിയതോടെ കേരളത്തിൽ ഓക്സിജൻ ഉപഭോഗം കൂടിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ തികയാത്ത സ്ഥിതിയാണുള്ളത്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഓക്സിജൻ വിഹിതം വേണമെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ആളുകൾ വീട്ടിലിരിക്കാൻ തന്നെയാണെന്നും, ജനം ലോക്ക്ഡൗണിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.