കോഴിക്കോട് ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഒരു ലക്ഷത്തിലധികം ആളുകള്‍. വാക്‌സിന്‍ എടുക്കാന്‍ ചെറിയശതമാനമാളുകള്‍ വിമുഖത കാണിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. കൊവിഡ് ബ്രിഗേഡുകളെ ഒഴിവാക്കിയത് ആരോഗ്യപ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.