സിങ്കപ്പൂരിലെ പ്രിൻസ് ചാൾസ് ക്രെസന്‍റ് അപ്പാർട്ട്മെന്റിൽ രാവിലെ പതിവു പോലെ പുറത്തിറങ്ങിയ ആളുകള്‍ കണ്ടത് തങ്ങളുടെ സ്വിമ്മിങ് പൂൾ കയ്യേറിയ ഒരു പറ്റം നീർനായകളെയാണ്. ആളുകളെയൊന്നും മൈന്‍ഡ് ചെയ്യാതെ അവർ നീന്തിക്കളിച്ചു. ആവർ ആരെയും ഉപദ്രവിച്ചില്ല. നാശനഷ്ടങ്ങളുണ്ടാക്കിയില്ല. എന്നാൽ വിശന്നപ്പോൾ കുളത്തിലെ അലങ്കാര മത്സ്യങ്ങളെ ഭക്ഷണമാക്കിക്കളഞ്ഞു. അതിൽ മാത്രമായിരുന്നു അപ്പാർട്ട്മെന്റിലെ താമസക്കാർക്ക് വിഷമം.