തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നങ്ങളും വോട്ടിങ് യന്ത്രത്തിലെ പേരുകളുടെ ക്രമവും മാറ്റാനാകില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണർ. വിവിധ പരാതികളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിയത്. സ്വാഭാവികമായി സമാന പേരുകൾ അടുത്തുവരും. സ്വാതന്ത്രരുടെ പേര് രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളുടെ പേരിന് ശേഷം ചേർക്കണമെന്ന് ആവിശ്യവും അനുവദിക്കാൻ കഴിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
അതേസമയം കോവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടിനായുള്ള പട്ടിക തയ്യാറാക്കൽ ഇന്ന് ആരംഭിക്കും.