ലോകം മുഴുവന്‍ മഹാമാരിയെ വരുതിയിലാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുമ്പോള്‍, കൊറോണയെ അധികാരം ഉറപ്പിക്കാനുള്ള മറയാക്കിയിരിക്കുകയാണ് ഹംഗറി സര്‍ക്കാര്‍. പ്രധാനമന്ത്രിക്ക് പരമാധികാരം നല്‍കുന്ന നിയമം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനെന്ന പേരിലാണ് പാര്‍ലമെന്റ് പാസാക്കിയത്. ഇതിനെതിരെ യൂറോപ്യന്‍ യൂണിയനടക്കം രംഗത്ത് എത്തി.