നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തിരപ്രമേയമായി വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കും. .