രാജ്യസഭയുടെ മാതൃകയില്‍ ലോക്സഭയിലും നന്ദി പ്രമേയ ചര്‍ച്ച 15 മണിക്കൂര്‍ ആക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തള്ളി പ്രതിപക്ഷം. കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാരാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്. കര്‍ഷകസമരവും ഇതിനൊപ്പം ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശം യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് സഭാ നേതാവ് അദീര്‍ രഞ്ജന്‍ ചൗധരി അംഗീകരിച്ചു

എന്നാല്‍ കോണ്‍ഗ്രസിലെ എം.പിമാര്‍ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ലോക്‌സഭയില്‍ കര്‍ഷകസമരത്തെ കുറിച്ച് പ്രത്യേക ചര്‍ച്ച തന്നെ വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചമെന്ന വേണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗവും തീരുമാനിച്ചു. പ്രതിഷേധം തുടരാന്‍ ധാരണയായി. ഒന്നിച്ച് ചര്‍ച്ച ചെയ്ത് വിഷയം അപ്രസക്തമാക്കുക എന്ന സര്‍ക്കാര്‍ തന്ത്രം തിരിച്ചറിയണമെന്നും നേതാക്കാള്‍ ചൂണ്ടിക്കാട്ടി 

നന്ദി പ്രമേയ ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി ലോക്സഭയില്‍ ഉണ്ടാകില്ല. അതേസമയം, രാജ്യസഭയിലെ നന്ദി പ്രമേയ ചര്‍ച്ചക്ക് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.