നിയമസഭ തകർക്കാൻ നേതൃത്വം കൊടുത്ത ഒരാൾ മന്ത്രിയായിരിക്കുന്നത് സഭയ്ക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നും നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധിക്ക് ശേഷം പത്രസമ്മേളനത്തിൽ പറഞ്ഞു.