പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായതിന് ശേഷം ഇതാദ്യമായാണ് വി.ഡി.സതീശൻ പാണക്കാടെത്തുന്നത്. സൗഹൃദ സന്ദർശനമാണ് ഉദ്ദേശിക്കുന്നതെങ്കിലും, പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ വിവിധ രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും