സർക്കാരിനോട് മൃദുസമീപനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ അടിച്ചു പൊളിക്കുന്നതല്ല ശക്തമായ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളുടെ പൂർണ പിന്തുണയുണ്ട്. തനിക്കെതിരായി ഹൈക്കമാൻഡിൽ ആരും പരാതി നൽകിയതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.