കൊച്ചി: ഇതര ജില്ലകളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ മുനമ്പത്ത് എത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് യോഗം.

ജില്ലാ കളക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. കേരള തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ മുനമ്പത്ത് എത്തുന്നതിനെതിരെയാണ് പ്രാദേശികമായി എതിര്‍പ്പ് ഉയരുന്നത്.