കോൺഗ്രസ്സിന്റെ ഐതിഹാസികമായ തിരിച്ചുവരവിനുള്ള ശ്രമങ്ങളായിരിക്കും പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്ന് വി.ഡി.സതീശൻ. തന്നെ തിരഞ്ഞെടുത്ത ഹൈക്കമാൻഡിനോടും മുതിർന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. പ്രതിപക്ഷ നേതാവ് സ്ഥാനം പുഷ്പ കിരീടമല്ലെന്ന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു.