കേരളപ്പിറവി ദിനത്തില്‍ കൊച്ചിക്കാര്‍ക്ക് സമ്മാനമായി ഒരു ജിം കൂടി. പ്രഭാത- സായാഹ്ന സവാരിക്കാരുടെ കേന്ദ്രമായ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഈ ഓപ്പണ്‍ ജിം.

2019- 20 ബജറ്റ് പ്രകാരം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച ജിമ്മില്‍ പതിനൊന്ന് ഉപകരണങ്ങളുണ്ട്.

കേരളപ്പിറവി ദിനത്തില്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ വി. സലീം ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഓപ്പണ്‍ ജിമ്മിനായി പ്രത്യേക ട്രെയിനറേയും നിയമിച്ചിട്ടുണ്ട്.