കടലോരത്ത് കാറ്റുകൊണ്ട് സൈക്കിൾ ചവിട്ടി ആസ്വദിക്കാനുള്ള സൈക്കിൾ ട്രാക്കിനു പിന്നാലെ ആരോ​ഗ്യമുള്ള ശരീരം നിലനിർത്താൻ കോഴിക്കോട് ഓപ്പൺ ജിമ്മും വരികയാണ്.

സുഖകരമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാനായി 700 മീറ്റർ നീളത്തിൽ കടലോരത്ത് ഉപകരണങ്ങൾ സ്ഥാപിക്കുകയാണ്. ഇതിനകം തന്നെ ഓപ്പൺ ജിമ്മിന്റെ പണി പൂർത്തിയാകാറായിട്ടുണ്ട്.