നേമം വെല്ലുവിളി ഉമ്മൻ ചാണ്ടി തന്നെ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ. സ്ഥാനാർഥിത്വം പാർട്ടിക്ക് ​ഗുണമെങ്കിൽ വെല്ലുവിളി ഏറ്റെടുക്കുമെന്ന് ​ഗ്രൂപ്പ് യോ​ഗത്തിൽ ഉമ്മൻ ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേമത്തെ ​ഗാരവത്തോടെ കാണുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടി വന്നാലേ നേമവും കേരളവും പിടിക്കാനാവൂ എന്നാണ് വിലയിരുത്തൽ.