നിറംമങ്ങിയ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉമ്മൻ ചാണ്ടി. ഇതിന്റെ ഭാ​ഗമായി പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസോടുകൂടിയ വീട് വെക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. പൂർവികമായി ലഭിച്ച ഭൂമിയിലാകും പുതിയ പുതുപ്പള്ളി ഹൗസ് ഉയരുക.

സമീപകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഏറെ വിയർത്താണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത്. തോറ്റിട്ടും ജെയ്ക് സി തോമസും സിപിഎമ്മും പുതുപ്പള്ളിയിൽ സജീവമായതോടെ ഉമ്മൻ ചാണ്ടി ബ്രി​ഗേഡും ഉണർന്നു പ്രവർത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കെടുതിയിലും സഹായവുമായി നേരിട്ടിറങ്ങുകയാണ് ഉമ്മൻ ചാണ്ടി.