മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ യുഡിഎഫിനാകും. ആരുടെയും പിന്തുണ ഇതിന് ആവശ്യമില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 

ആര്‍.എസ്.എസിനും ബി.ജെ.പി.ക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.