അനുനയ ചർച്ചകൾക്കായി ഉമ്മൻ ചാണ്ടി ഡൽഹിയിൽ. രാഹുൽ ഗാന്ധിയുമായി ഇന്ന്  കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിക്കും. കെപിസിസിയിൽ അടിമുടി മാറ്റം വരുത്തുന്ന രാഷ്ട്രീയ കാര്യ സമിതിയുടെ തീരുമാനം ഹൈക്കമാന്റിനോട് വിശദീകരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും അടുത്ത ദിവസം ഡൽഹിയിലെത്തും.