സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ഉമ്മന്‍ ചാണ്ടി. അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന സമയത്ത് മൂന്ന് വര്‍ഷവും സോളാറിന്റെ സമരം നടത്തിയവരാണ് ഇപ്പോള്‍ ഭരണപക്ഷത്ത് ഉള്ളതെന്നും അധികാരത്തില്‍ എത്തി അഞ്ച് വര്‍ഷമായിട്ടും പണ്ട് പറഞ്ഞ എന്തെങ്കിലും ഒരു ആക്ഷേപം ശരിയെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. 

അഞ്ച് കൊല്ലം അധികാരത്തിലിരുന്നിട്ടും സോളാര്‍ കേസില്‍ ഒരു നിയമനടപടിയും സ്വീകരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് കേന്ദ്രത്തിലിരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടി കേസ് വീണ്ടു കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.