സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ചെയ്യാത്ത കുറ്റത്തില്‍ എന്ത് അന്വേഷണമുണ്ടായാലും അഭിമുഖീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തില്‍ ഉണ്ടായിരുന്ന അഞ്ച് വര്‍ഷം കേസില്‍ ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സോളാര്‍ കേസ് കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.