നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര.  നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ തിരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷനെന്ന നിലയ്ക്ക് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

എന്നാല്‍ വൈകാരികമായിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.