തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ അർബുദ രോഗബാധിതർക്കൊപ്പം ഓണമാഘോഷിച്ച് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഴിഞ്ഞ അഞ്ചു വർഷമായി ഉമ്മൻചാണ്ടിയുടെ ഓണാഘോഷം ഇങ്ങനെയാണ്. കൊറോണയുടെ സാഹചര്യത്തിൽ പരിമിതികളുണ്ട്. എങ്കിലും ചെറിയരീതിയിലെങ്കിലും രോ​ഗികളോടൊപ്പം ഈ ദിവസം ചിലവഴിക്കാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.