ഉമ്മന്‍ ചാണ്ടിയുടെ ജീവിതവുമായി ഇഴ ചേര്‍ന്ന് കിടക്കുന്നതാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി. രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഉമ്മന്‍ ചാണ്ടി ആദ്യം ഓടിയെത്തുന്നത് പുതുപ്പള്ളി പള്ളിയിലേക്കാണ്. പുതുപ്പളളിയിലുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പള്ളിയിലെത്തും. രാഷ്ട്രീയത്തിലെ അനുകൂലവും പ്രതികൂലവുമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ പുതുപ്പള്ളിയിലെ കല്‍കുരിശിനു മുന്നില്‍ പ്രാര്‍ഥനാനിരതനായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.