ബിഹാറില്‍ തപാല്‍വോട്ടുകളില്‍ കുതിച്ച മഹാസഖ്യം വോട്ടിങ് യന്ത്രത്തില്‍ കിതച്ചു. ലീഡ് നില മാറി മറിഞ്ഞതോടെ ആഘോഷങ്ങള്‍ നിര്‍ത്തിവെച്ച നേതാക്കളും പ്രവര്‍ത്തകരും ടെലിവിഷനു മുന്നില്‍ ആകാംക്ഷയോടെ കാത്തിരുന്നു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ച ജെഡിയു നേതാവ് കെ സി ത്യാഗി പിന്നീട് നിലപാട് തിരുത്തി.