ഓണ്‍ലൈന്‍ ലേര്‍ണിങ് ആപ്പ് വഴി ലക്ഷക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് കള്ളപ്പണം വെളുപ്പിക്കുകയും ഹവാല ഇടപാട് നടത്തുകയും ചെയ്ത മലയാളിയുള്‍പ്പെടുന്ന സംഘം കര്‍ണാടകയില്‍ പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈനീസ്, ടിബറ്റ് പൗരന്മാരുമുൾപ്പെട്ട ഒമ്പതം​ഗസംഘമാണ് പിടിയിലായത്. പവർബാങ്ക് ആപ്ലിക്കേഷൻ എന്ന ചൈനീസ് ആപ്പ് വഴിയാണ് സംഘം തട്ടിപ്പ് നടത്തിയത്.