സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ അലങ്കോലപ്പെടുത്താൻ സമൂഹവിരുദ്ധരുടെ ശ്രമം. ​ഗൂ​ഗിൾ മീറ്റിലടക്കം നുഴഞ്ഞുകയറിയാണ് ഇവർ അസഭ്യവർഷവും അശ്ലീലവീഡിയോകളും പോസ്റ്റ് ചെയ്യുന്നത്. സ്കൂളുകളിൽ കടുത്ത മാനസിക സംഘർഷത്തിലാണ് അധ്യാപകർ. ഇതേക്കുറിച്ച് നിരവധി പരാതികൾ സൈബർ പോലീസിനും ലഭിച്ചുകഴിഞ്ഞു.