തമിഴ്നാട്ടില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഡല്‍ഹി മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 51 വയസ്സുകാരനാണ് മരിച്ചത്. ഒടുവില്‍ സ്ഥിരീകരിച്ച 102 ഉള്‍പ്പെടെ 411 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 ഉള്ളത്. ആന്ധ്രാപ്രദേശിലെ രോഗികളുടെ എണ്ണം 180 ആയി.