കേരളത്തിന് നൽകിയ പത്ത് ലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പത്ത് ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇനിയും വാക്സിൻ നൽകാൻ തയാറാണെന്ന് മന്ത്രി ഉറപ്പ് നൽകി.