കുതിരാനിലെ ഒരു തുരങ്കം ഓഗസ്റ്റ് മാസം തന്നെ തുറക്കുന്നതിനായുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു. മണ്ണിടിച്ചിൽ ഒഴിവാക്കാൻ തുരങ്കമുഖത്തിന് മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഓ​ഗസ്റ്റ് ആദ്യം ഒരു തുരങ്കം തുറന്നുകൊടുക്കണമെന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്ന കർശന നിർദേശമാണ് കരാർ കമ്പനിക്ക് നൽകിയിരിക്കുന്നതെന്നും സ്ഥലം എംഎൽഎയും റെവന്യൂ മന്ത്രിയുമായ കെ.രാജൻ പറഞ്ഞു. 
.