ചിങ്ങമാസത്തിലെ പൂരുരുട്ടാതി നാളിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുമ്മാട്ടികള്‍ താളം ചവിട്ടി നാട്ടിലിറങ്ങുക. വൈവിധ്യമാര്‍ന്ന മുഖംമൂടികള്‍ അണിഞ്ഞും പുല്ല് ദേഹത്ത് കെട്ടിയും ഇടവഴികള്‍ തോറും കുമ്മാട്ടി എത്തുന്ന ഓണക്കാലം ഇന്ന് ഓര്‍മ്മകളില്‍ മാത്രമായിരിക്കുന്നു. 

മഹാബലിക്ക് അകമ്പടി പോകാന്‍ പരമശിവന്‍ അയയ്ക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികളെന്നാണ് ഐതിഹ്യം. കിഴക്കുംപാട്ട് കരയിലെ വടക്കുമുറി, തെക്കുമുറി, അയ്യന്തോള്‍, പുതൂര്‍കര, നെല്ലങ്കര ശ്രീദുര്‍ഗ്ഗ, നെല്ലിക്കുന്ന്, വളര്‍കാവ്, പൂങ്കുന്നം തുടങ്ങിയ ദേശക്കാരാണ് എല്ലാ വര്‍ഷവും തൃശ്ശൂരില്‍ കുമ്മാട്ടികള്‍ ഇറക്കാറുള്ളത്.