റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ പിഡബ്ലുഡിക്കെതിരെ എന്തുകൊണ്ടാണ് എംവിഡി നടപടി എടുക്കാത്തതെന്ന് സംവിധായകൻ ഒമർ ലുലു. ജനങ്ങൾ റോഡ് ടാക്സ് കൃത്യമായി അടച്ചാണ് വണ്ടിയോടിക്കുന്നത്. റോഡിലെ കുഴികളിൽ രാത്രിസമയങ്ങളിൽ കണ്ണുകാണാതെ അപകടമുണ്ടാകുന്നത് നിരവധിയാണ്. ഇതിനെതിരേ എന്തുകൊണ്ടാണ് നടപടി ഉണ്ടാകാത്തതെന്നും ഒമർ ലുലു. ഇ ബുൾ ജെറ്റ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഒമർ ലുലു.