ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ  പോരാട്ടത്തിൽ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്സ്. കേരളത്തിൽ നിന്ന് മികച്ച ഹോക്കി താരങ്ങളെ സൃഷ്ടിക്കാൻ കൂടുതൽ ആസ്ട്രോ ടർഫ് ഗ്രൗണ്ടുകൾ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.