ഒളിമ്പിക് മെഡലുമായി ജന്മനാട്ടില്‍ മടങ്ങിയെത്തിയ പി.ആര്‍. ശ്രീജേഷിന് വന്‍ സ്വീകരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ശ്രീജേഷിന് ഊഷ്മളമായ വരവേല്‍പ്പാണ് നാടൊരുക്കിയത്. നെടുമ്പാശ്ശേരി മുതല്‍ കിഴക്കമ്പലം വരെ ഒട്ടനവധി വാഹനങ്ങള്‍ ശ്രീജേഷിന്റെ വാഹനത്തിന് അകമ്പടി ഒരുക്കിയിരുന്നു.